സാന്‍റിയാഗോ ബർണബ്യുവിൽ മാന്ത്രിക പ്രകടനവുമായി കളി നയിച്ച ബ്രസീലിയൻ താരം വിനീഷ്യസിന്‍റെ മികവിൽ റയൽ മഡ്രിഡ്​​ 3-1ന്​​ ലിവർപൂളിനെ തകർത്തു​. ഇനി സ്വന്തം കളിമുറ്റത്ത്​ ഇതിലേറെ വലിയ മാർജിനിൽ ജയം പിടിക്കുകയെന്ന അസാധ്യ ലക്ഷ്യം കടന്നാലേ ലിവർപൂളിന്​ സെമി സ്വപ്​നം കാണാനൊക്കൂ.
പ്രമുഖരൊക്കെയും പരിക്കിൽ വലഞ്ഞ്​ വിശ്രമിക്കുന്ന ലിവർപൂൾ പ്രതിരോധം കാക്കുന്നതിൽ പകരക്കാർ പരാജയപ്പെട്ടപ്പോൾ ആദ്യ പകുതിയിൽ തന്നെ റയൽ സ്​കോറിങ്​ തുടങ്ങി. വിനീഷ്യസ്​ ജൂനിയറായിരുന്നു ആദ്യം ലിവർപൂൾ വല തുളച്ചത്​. 10 മിനിറ്റിനിടെ അസെൻസിയോ ലീഡ്​ ഉയർത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഹമ്മദ്​ സലാഹ്​ ലിവർപൂളിനായി ഒരു ഗോൾ മടക്കിയതോടെ കളി ഒപ്പത്തിനൊപ്പം വരുമെന്ന്​ തോന്നിച്ചെങ്കിലും
വൈകാതെ വിനീഷ്യസ്​ രണ്ടാം ഗോളും വിജയവും ഉറപ്പാക്കി. ഏപ്രിൽ 14നാണ്​ രണ്ടാം പാദം.

Advertisement