മഞ്ചേരി :മഞ്ചേരി :അസോസിയേഷൻ ഫോർ ഫുട്ബോൾ ഡെവലപ്മെന്റ് മലപ്പുറം (എ. എഫ്. ഡി. എം)ന്റെ നേതൃത്വത്തിൽ രണ്ട് മാസമായി നടന്നുവന്നിരുന്ന സൂപ്പർ ലീഗ് സീസൺ -2 പോരാട്ടങ്ങൾ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ മത്സരങ്ങളോടെ അവസാനിച്ചു. അണ്ടർ -14 വിഭാഗത്തിൽ അൽ -കുബ്രി വി. കെ പടിയും അണ്ടർ -17 വിഭാഗത്തിൽ വൈ. എഫ്. എ വണ്ടൂരും ജേതാക്കളായി.

അണ്ടർ -14 വിഭാഗത്തിൽ .
ജാൻബാസ് (അൽ -കുബ്രി) ഫൈനലിലെ മികച്ച താരമായും,വിവേക് (എഫ്. ജി. സി. ചെറുകര) ടൂർണമെന്റിലെ മികച്ച താരമായും ശ്രീജേഷ് (അൽ -കുബ്രി) മികച്ച ഗോൾകീപ്പർ ആയും,ജാൻബാസ് (അൽ -കുബ്രി) ടോപ് സ്‌കോറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
അണ്ടർ -17 വിഭാഗത്തിൽ ആഷിക് (വൈ. എഫ്. എ) ഫൈനലിലെ മികച്ച താരമായും റിഷാൻ (വൈ. എഫ് എ) ടൂർണമെന്റിലെ മികച്ച താരമായും മുഹമ്മദ്‌ ശബാൻ മികച്ച ഗോൾ കീപ്പറായും യദു കൃഷ്ണ (കെ.വൈ. ഡി. എഫ് കൊണ്ടോട്ടി)ടോപ് സ്‌കോറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

നാല് സോണുകളിലായി 40 ടീമുകളിൽ നിന്നായി 1500 ലധികം കുട്ടികൾ പങ്കെടുത്ത സൂപ്പർ ലീഗ്, മലപ്പുറം ജില്ലയുടെ ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരധ്യായമാണ് എഴുതി ചേർത്തത്. ഫുഡ്ബോളിന്റെ അക്ഷയപാത്രമാണ് ജില്ലയെന്ന് അടിവരയിടുന്ന പ്രകടനം നടത്താൻ കൗമാര ഫുട്ബോൾ പ്രതിഭകൾക്ക് വേദിയൊരുക്കിയ എ. എഫ്. ഡി. എം എന്ന സംഘടന ജില്ലയിലെ ഫുട്ബോൾ പ്രേമികളുടെയും കേരള ഫുട്ബോൾ അസോസിയേഷന്റെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി.

കെ.എഫ്.എ വൈസ് പ്രസിഡന്റ് കരീം കഞ്ഞിരാല,ഡി.എഫ്.എ സെക്രട്ടറി ഡോ.സുധീർ കുമാർ,ഡി.എഫ്.എ പ്രസിഡന്റ് അഷ്‌റഫ്‌,മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ശംസുദ്ധീൻ,മലപ്പുറം ജില്ലാ ഫുട്ബോൾ ടീം പരിശീലകരായ സുബ്രമണ്യൻ,കമലുദ്ധീൻ,മൻസൂർ,ഷാനിദ് ചെമ്പകത്ത്,മനോജ്‌,ഐ.എസ്.എൽ ടീമായ ഹൈദ്രബാദ് എഫ്.സി പരിശീലകൻ ഷമീൽ ചെമ്പകത്ത്,അനീസ് മുത്തൂറ്റ്,യുണൈറ്റഡ് എഫ്.സി.പരിശീലകൻ സാജറുദ്ധീൻ,ഡോ:അജ്മൽ,ഡി.എഫ്.എ ഭാരവാഹികളായ സുരേന്ദ്രൻ മങ്കട,സമദ് മങ്കട,നാസർ മഞ്ചേരി, ഖാലിദ് കെ.വി,സലാം വി.പി.,റഹൂഫ് എടവണ്ണ മുതലായവർ സമ്മാനദാന ചടങ്ങിൽ സംബന്ധിച്ചു. ഐ.എസ്.എൽ. റഫറി നാസർ ബുനയ്യയാണ് ഫൈനൽ മത്സരം നിയന്ത്രിച്ചത്.എ.എഫ്.ഡി.എം ഭാരവാഹികളായ റഷീദ് കൊണ്ടോട്ടി, നിയാസ് പുത്തലം, നജീബ് തെരട്ടമ്മൽ, ഹുമയൂൺ റഷീദ്, റഷീദ് എടരിക്കോട്, നാസർ തെരട്ടമ്മൽ അഹ്സൻ ജവാദ്, ഫൈസൽ വണ്ടൂർ, ഷമീർ എടക്കര എന്നിവർ സംസാരിച്ചു.

Advertisement