മലപ്പുറം : മലപ്പുറം ജില്ലയിലെ ജൂനിയർ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച
AFDM SUPER LEAGUE 2020-21 SEASON-2  U-17
ഫുട്ബോൾ ടൂർണമെന്റിൽ ക്ലബ്‌ ഓഫ് ജൂനിയർ ഫുട്ബോൾ അക്കാദമി മഞ്ചേരി സോണൽ ചാമ്പ്യൻമാരായി.ഏറനാട് അക്കാഡമിയാണ് റണ്ണർ അപ്.
മലപ്പുറം ജില്ലയിലെ എല്ലാ ഫുട്ബോൾ അക്കാഡമികളെയും പങ്കെടുപ്പിച്ചുകൊണ്ട്
 സംഘടിപ്പിച്ച *AFDM SUPER LEAGUE SEASON-2*
നാല് സോണലുകളിലായി നടന്നു.
സോണൽ മത്സരങ്ങൾ ആവേശകരമായി അവസാനിച്ചു.മികച്ച ഗ്രൗണ്ട്, മികവുറ്റ റെഫെറീസ് എന്നിവ ഉപയോഗപ്പെടുത്തിയാണ്  ഇലവൻസ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഇതിലൂടെ കുട്ടികൾക്ക് പ്രൊഫഷണൽ ഫുട്ബോളിനെ പരിചയപ്പെടാൻ കൂടുതൽ അവസരം ലഭിച്ചു.
മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നേടിവരുന്ന കുട്ടികളാണ് ടീമിനുവേണ്ടി ബൂട്ടണിഞ്ഞത്.
മലപ്പുറം ജില്ലാ ജൂനിയർ താരം ദിയൂഫാണ് ക്ലബ്‌ ഓഫ് ജൂനിയർ ടീമിനെ നയിച്ചത്.റയൽ മാഡ്രിഡിനെതിരെ അവരുടെ തട്ടകത്തിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ മിന്നും അസ്സിസ്റ്റ്‌ ചെയ്ത മുംബൈയിലെ
റിലൈൻസ് യങ് ചാംപ് ടീമിലെ മലയാളി താരമായ സനാനാണ് ടീമിന്റെ മുൻനിരതാരം. ഒരാഴ്ചയോളം നീണ്ടുനിന്ന മഞ്ചേരി സോണൽ മത്സരങ്ങളിൽ മൂന്നു ജയവും ഒരു സമനിലയും നേടി 10 പോയിന്റ് നേടി  തോൽവിയറിയാതെയാണ് ടീം ടൂർണമെന്റ് ജേതാക്കളായത്.
മുംബൈയിൽ വെച്ച് നടന്ന  ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ phase 1 കോച്ചിംഗ് ലൈസൻസും AIFF D ലൈസെൻസും AIFF Grassroot സർട്ടിഫിക്കറ്റും കരസ്ഥമാക്കിയ ജവാദ് കോച്ചിന്റെ കീഴിലാണ് ടീം പരിശീലനം നടത്തിവരുന്നത്. മഞ്ചേരിയിലെ അജിത്ത്, സതീഷ് എന്നിവരാണ് അസിസ്റ്റന്റ് കോച്ചുമാർ.
Advertisement