അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ചെല്‍സി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. 2014ന് ശേഷം ആദ്യമായാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നീലപ്പട ചാംപ്യന്‍സ് ലീഗിലെ ക്വാര്‍ട്ടറില്‍ കയറുന്നത്. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ ചെല്‍സി വീഴ്ത്തിയത്. ഇരുപാദങ്ങളിലുമായി 3-0 ത്തിനാണ് ചെല്‍സിയുടെ ജയം.

അതേസമയം മറ്റൊരു മത്സരത്തില്‍ ലാസിയോയെ തോല്‍പ്പിച്ച് ബയേണ്‍ മ്യൂനിച്ചും ക്വാര്‍ട്ടറില്‍ കടന്നു.

Advertisement