യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പി എസ് ജിക്ക് തകർപ്പൻ ജയം. ആദ്യ പാദത്തില്‍ ബാഴ്‌സലോണയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി തകര്‍ത്തുവിട്ടത്.മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ ബാഴ്‌സലോണയെ പി എസ് ജി തരിപ്പണമാക്കിയത് എംബാപെയുടെ ഹാട്രിക്കിലാണ് (32,65,85). എഴുപതാം മിനുട്ടില്‍ കീനും പി എസ് ജിക്കായി ലക്ഷ്യം കണ്ടു. ബാഴ്‌സലോണക്കെതിരെ ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ താരമായി എംബാപെ. ഫുസ്റ്റിനോ അസ്പ്രില, ആന്ദ്രെ ഷെവ്‌ചെങ്കോ എന്നിവരാണ് ബാഴ്‌സക്കെതിരെ ഹാട്രിക്ക് നേടിയ മറ്റ് താരങ്ങള്‍.പരിക്കായതിനാൽ സൂപ്പർ താരം നെയ്മറില്ലാതെയാണ് പി.എസ്.ജി കളത്തിലറങ്ങിയത്.

Advertisement