ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കിരീടനേട്ടം.  രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് 2-1ന് തോറ്റതോടെയാണ് കിരീട നേട്ടം നേരത്തെ ആയത്. എതിരാളികളെ കാതങ്ങള്‍ പിന്നിലാക്കിയാണ്  ക്ലോപ്പിന്‍റെയും സംഘത്തിന്‍റെയും കിരീടാരോഹണം. രണ്ടാമതുള്ള സിറ്റി നിലവില്‍ ലിവര്‍പൂളിനേക്കാള്‍ 23 പോയിന്‍റ് പിന്നിലാണ്. കളിച്ച 31 മത്സങ്ങളില്‍28 ഉം വിജയിച്ച ലിവര്‍പൂള്‍ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങുകയും ഒരു മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗതയാര്‍ന്ന കിരീട നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ആന്‍ഫീല്‍ഡിലെത്തിച്ച ക്ലോപ്പിന് ഇത് അഭിമാന നിമിഷമാണ്.