കോവിഡ്-19 മഹാമാരിയെ പിടിച്ച് കെട്ടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണയുമായ് ക്രിക്കറ്റ് താരം രോഹിത് ശർമ്മ.80 ലക്ഷം രൂപയുടെ ധനസഹായമാണ് ഇന്ത്യന്‍ ഓപ്പണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.നേരത്തെ വിരാട് കോഹ്ലിയും അനുഷ്ക്കയും മൂന്ന് കോടി രൂപ സംഭാവന പ്രഖ്യാപിച്ചിരുന്നു.

45 ലക്ഷം പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ച് ലക്ഷം രൂപ വീതം ഫീഡിംഗ് ഇന്ത്യ ഫണ്ടിലേക്കും തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായുമാണ് രോഹിത് നല്‍കിയിരിക്കുന്നത്.ട്വിറ്ററിലാണ് രോഹിത് ശർമ്മ സഹായം പ്രഖ്യാപിച്ചത്.