ഇന്ത്യൻ ഫുട്​ബാൾ ഇതിഹാസം പി.കെ ബാനർജി (83) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഒന്നര മാസമായിചികിത്സയിലായിരുന്നു.1960 ഒളിമ്പിക്​സിൽ ഫ്രാൻസിനെതിരെ ഇന്ത്യക്കായി സമനില ഗോൾ നേടിയത്​ പി.കെ ബാനർജിയായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ നേടിയ ഇന്ത്യൻ ഫുട്​​ബാൾ ടീം അംഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഇന്ത്യൻ ഫുട്​ബാളർ ആയി പി.കെ ബാനർജിയെ ഫിഫ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യക്കായി 84 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ബാനർജി 65 ഗോളുകൾ നേടിയിട്ടുണ്ട്​.

1960-ലെ റോം ഒളിമ്പിക്സില്‍  പി.കെ ബാനർജി ആയിരുന്നു ഇന്ത്യയെ നയിച്ചത് . 1962-ലെ ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17-ാം മിനിറ്റില്‍ ഗോള്‍ നേടി. 1961-ല്‍ അര്‍ജുന പുരസ്‌കാരവും 1990-ല്‍ പദ്മ ശ്രീ പുരസ്‌കാരവും ലഭിച്ചു.