കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍  ഇന്ത്യയില്‍ എല്ലാ ആഭ്യന്തരമത്സരങ്ങളും നിര്‍ത്തിവെച്ചതായി ബിസിസിഐ പ്രഖ്യാപിച്ചു.നേരത്തെ ഐപിഎൽ മത്സരങ്ങളും  നീട്ടിവെച്ചിരുന്നു. ഏപ്രില്‍ 15-ലേക്കാണ് ഐപിഎല്‍ മാറ്റിവെച്ചിരിക്കുന്നത്.

ഇറാനി കപ്പ്, വനിതാ ഏകദിന ചലഞ്ചര്‍ ട്രോഫി, വനിതാ അണ്ടര്‍ 19 നോക്കൗട്ട് ടൂര്‍ണമെന്റ്, വനിതാ അണ്ടര്‍ 19 ടി-20 ലീഗ്, സൂപ്പര്‍ ലീഗ് & നോക്കൗട്ട്, വനിതാ അണ്ടര്‍ 19 ടി20 ചലഞ്ചര്‍ ട്രോഫി, വനിതാ അണ്ടര്‍ 23 നോക്കൗട്ട്, വനിതാ അണ്ടര്‍ 23 ഏകദിന ചലഞ്ചര്‍ ട്രോഫി എന്നിവയാണ് ഇപ്പോള്‍ മാറ്റിവെയ്ക്കപ്പെട്ട ടൂര്‍ണമെന്റുകള്‍.