മഞ്ചേരി : കൊറോണ കാലത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ജനങ്ങൾ തിങ്ങിക്കൂടുന്ന  സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റുകൾ താൽക്കാലികമായി നിർത്തിവെച്ചതായി സെവൻസ് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.നിലവിൽ അഞ്ചു ടൂർണ്ണമെന്റുകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പാണ്ടിക്കാട്, വളാഞ്ചേരി, പെരുമ്പാവൂർ,സുൽത്താൻ ബത്തേരി,ഒറ്റപ്പാലം എന്നിവിടങ്ങളിൽ നടക്കുന്ന ടൂർണ്ണമെന്റുകളാണ് മാറ്റിവെച്ചിരിക്കുന്നത്.ഉത്സവങ്ങളടക്കം ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന പരിപാടികൾ മാറ്റിവെക്കണമെന്ന് നേരത്തെ സർക്കാർ മുന്നറിയിപ്പുണ്ടായിരുന്നു.സർക്കാർ അറിയിപ്പിനെ തുടർന്ന് അടിയന്തിരമായി എസ്.എഫ്.എ കമ്മിറ്റി കൂടിയാണ് ടൂർണ്ണമെന്റുകൾ താൽക്കാലികമായി മാറ്റിവെക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.