യു.ഡി.എഫ് ഐതിഹാസികമായ വിജയം നേടാൻ പോകുമെന്ന് രമേശ് ചെന്നിത്തല.
പിണറായി വിജയനും സർക്കാറിനുമെതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് തിരിച്ച് വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഐതിഹാസിക വിജയം യു.ഡി.എഫ് നേടും ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. എൽ.ഡി.എഫ് സർക്കാറിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് ഇപ്പോൾ നടക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വരുേമ്പാൾ എൽ.ഡി.എഫ് കടപുഴകും, ബി.ജെ.പിയുടെ അഡ്രസുണ്ടാകില്ല.ഈ സർക്കാറിനെ താഴെയിറക്കാനുള്ള ജനങ്ങളുടെ അവസരമാണിത്. ഏകാധിപത്യത്തിനും സേചാധിപത്യത്തിനുമെതിരെയുള്ള
ജനങ്ങളുടെ വിധിയെഴുത്താണിത്. ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. ഞങ്ങൾ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
കേരള ജനത ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.