മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സർക്കാറിനെയും വിമർശിച്ചതിന് തന്നെ വേട്ടയാടുകയാണെന്ന് കെ.എം ഷാജി എം.എൽ.എ. പ്ലസ്ടു കോഴ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.പരിഹാസ്യമായ ആരോപണമായി മാത്രമേ അതിനെ കാണുന്നുള്ളുവെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും കെ.എം ഷാജി  പറഞ്ഞു.

അതേസമയം പാർട്ടി പറഞ്ഞാൽ അഴീക്കോട് തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. യുഡിഎഫിൻറെ ഭദ്രമായ സീറ്റുകളിലൊന്നാണ് അഴീക്കോട്.പ്ലസ് ടു കോഴ ആരോപണം നിലനിൽക്കെ കെ.എം. ഷാജി മത്സരരംഗത്തു നിന്ന് വിട്ടുനിൽക്കണമെ‍ന്ന് ഒരു പക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷാജി നിലപാട് വ്യക്തമാക്കിയത്.കോവിഡ് പ്രതിസന്ധിയിൽ നിന്ന് കര കയറുന്നതിനായി പിണറായി സർക്കാർ സ്വീകരിച്ച നിലപാടുകൾക്ക് വ്യാപക സ്വീകാര്യത ലഭിച്ച സമയത്തായിരുന്നു നിശിതമായ രാഷ്ട്രീയ വിമർശനവുമായി കെ.എം ഷാജി രംഗത്തെതിയത്.പ്രളയം മൂ‍ക്കിൻ തുമ്പത്തെത്തിയാൽ പോലും രാഷ്ട്രീയം പറയുമെന്നും പിണറായി വിജയൻ  കോട്ടിട്ട മോദിയാണെന്നും കെ.എം ഷാജി പറഞ്ഞിരുന്നു.അതിന് പിന്നാലെയാണ് ഷാജിയുടെ പഴയ കേസ് പിണറായി സർക്കാർ കുത്തിപ്പൊക്കിയത്.

Advertisement