സി.പി.ഐ നേതാവ് കനയ്യ കുമാർ ജെ.ഡി.യുവിലേക്കെന്ന വാർത്തകൾ വ്യാജമാണെന്ന് സി.പി.ഐ യുവ നേതാവും പട്ടാമ്പി എം.എൽ.എയുമായ മുഹമ്മദ് മുഹ്‌സിൻ.

കനയ്യ കുമാർ ജെഡിയുവിൽ ചേരുന്നു എന്ന വ്യാജ വാർത്ത പ്രചരിക്കുന്നതായി കണ്ടു. സ്വന്തം പ്രദേശത്തെ ജനകീയപ്രശ്നം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിന് കനയ്യ ചെന്നതാണ് വളച്ചൊടിച്ചു മറ്റൊരു തരത്തിൽ വാർത്തയാക്കിയിരിക്കുന്നത്‌. ഇത്തരം വ്യാജവാർത്തക്കാരോട് ഒന്നും പറയാനില്ല!- മുഹ്സിൻ ഫെയ്സ്ബുക്കിൽ കുറിച്ചു

കനയ്യ കുമാർ ബിഹാറിലെ ജെ.ഡി.യു മന്ത്രിയെ സന്ദർശിച്ചതിന്​ പിന്നാലെ ദേശീയ മാധ്യമങ്ങളക്കം ​യുവനേതാവ് ജെ.ഡി.യുവിലേക്കെന്ന് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നിരുന്നു.

Advertisement