ഭരണപരാജയം മറച്ചുവെക്കാൻ പിണറായി വിജയൻ കേരള ജനതയെ വർഗ്ഗീയമായി വേർത്തിരിക്കുന്നുവെന്നും കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയും വിജയം കൈവരിക്കുകയും ചെയ്യുമെന്നും എ.ഐ.സി.സി സെക്രട്ടറി പി.വി മോഹൻ അഭിപ്രായപ്പെട്ടു.
       കെ.പി.സി.സിയുടെ നിർദ്ദേശത്തെ തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായി മലപ്പുറം ജില്ലാ കോൺഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
      ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.വി.വി പ്രകാശ്‌ അധ്യക്ഷത വഹിച്ചു.
     കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാർ, എൻ.സുബ്രമണ്യൻ,ഇ.മുഹമ്മദ്‌ കുഞ്ഞി,വി.എ കരീം,വി.എസ്‌  ജോയ്‌,ജില്ലാ യു.ഡി.എഫ്‌ ചെയർമ്മാൻ പി.ടി അജയ്‌ മോഹൻ,കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി അബ്ദുൽ മജീദ്‌, വി.ബാബുരാജ്‌,എന്നിവർ സംസാരിച്ചു.
     അജീഷ്‌ എടാലത്ത്‌ സ്വാഗതവും പി.സി വേലായുധൻ കുട്ടി നന്ദിയും പറഞ്ഞു.
Advertisement