തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.ഡി.എ ഭരണത്തിൽ വരുംമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി.വാരിയർ.

സന്ദീപ് ജി.വാരിയരുടെ ഫെയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം:

ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റർ ഹൈദ്രാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്രവിജയം നേടുന്നത്. 150 സീറ്റുകളിൽ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റിൽ നിന്നാണ് ഈ മുന്നേറ്റം.

ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്

തിരഞ്ഞെടുപ്പ് നടന്നത് പൂർണമായും പേപ്പർ ബാലറ്റിലായിരുന്നു

തെലങ്കാന സർക്കാർ നിയമിച്ച സംസ്ഥാന ഇലക്ഷൻ കമ്മീഷനാണ് തിരഞ്ഞെടുപ്പ് നടത്തിയത്

ഹൈദ്രാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം )

അതായത് … കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡാണ് .

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും.

 

Advertisement