പെരിന്തൽമണ്ണ നഗരസഭയിലെ അഞ്ചാം വാർഡിൽ രണ്ട് മുസ്ലിം ലീഗുകാർ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഒരേ സമയം മത്സരിച്ച് ശ്രദ്ധ നേടുന്നു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇരു സ്ഥാനാർത്ഥികൾക്കും മത്സരിക്കാൻ അനുമതി നൽകിയത്. ജയിച്ച് വരുന്നയാളെ യു.ഡി.എഫ് അംഗമാക്കുമെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത്.

മുസ്‌ലിം ലീഗിന്റെ പ്രതിനിധികളായി നോമിനേഷൻ നൽകിയിട്ടുള്ള പച്ചീരി ഹുസൈന, പട്ടാണി സറീന എന്നീ രണ്ട് പേർക്കും മത്സരിക്കുന്നതിന് അനുവാദം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കത്തിൽ പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ കോണി ആര്‍ക്കും കൊടുത്തിട്ടില്ല. പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗിനകത്തെ ഗ്രൂപ്പ് സമവാക്യങ്ങളാണ് കേട്ടുകേള്‍വിയില്ലാത്ത തീരുമാനമെടുക്കുന്നതിന് കാരണം.

Advertisement