സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനിന് പകരം   എ. വിജയരാഘവൻ സ്ഥാനമേൽക്കുന്നതിനെ പരിഹസിച്ച് വി.ടി ബൽറാം.

“ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ വിജയരാഘവന് അനുമോദനങ്ങൾ,” എന്ന് വി.ടി ബൽറാം എം.എൽ.എ തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിനോടൊപ്പം എ വിജയരാഘവന്റെ ചിത്രവും ചേർത്തിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു എന്നാണ് സി.പി.ഐ.എം വാർത്താക്കുറിപ്പിൽ പറയുന്നത്.

 

Advertisement