മഞ്ചേരി :  ബാബരി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട സി.ബി.ഐ കോടതിയുടെ വിധി പ്രസ്താവനയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ – സോളിഡാരിറ്റി മഞ്ചേരി ഏരിയാ കമ്മറ്റികൾ സംയുക്ത പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ്.ഐ.ഒ മഞ്ചേരി ഏരിയ പ്രസിഡന്റ് ഇർഫാൻ കാവനൂർ പ്രവർത്തകരെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. കോടതി വ്യവഹാരങ്ങളും നിയമവും അനീതിയുടെ പക്ഷം ചേരുമ്പോൾ നീതി ലഭിക്കും വരേയ്ക്കും ജനങ്ങൾ ഒറ്റക്കെട്ടായി തെരുവുകളിൽ സമരപ്രവാഹം തീർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ഏരിയാ സെക്രട്ടറി ഖലീൽ ചെരണി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി യുസ്ർ പയ്യനാട് നന്ദിയും പറഞ്ഞു.
Advertisement