മലപ്പുറം : മലപ്പുറം ഗേള്‍സ് സ്‌കൂളിന്റെ ഹൈടെക് സ്‌കൂള്‍ ബില്‍ഡിംഗിന്റെ നിര്‍മ്മാണത്തില്‍ മതാചാര കര്‍മ്മങ്ങള്‍ നടന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ആവശ്യപ്പെട്ടു. മതനിരപേക്ഷത നിരന്തരം പറയുന്നതോടൊപ്പം ഗവൺമെന്റ് കെട്ടിട നിര്‍മ്മാണത്തില്‍ മതാചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ നടന്നത് വിരോധാഭാസമാണ്. ഇരട്ടചങ്ക് മുഖ്യന്റെ ഇരട്ടത്താപ്പ് തുടരുന്നത് ശക്തമായ പ്രക്ഷോഭം വഴി നേരിടുമെന്ന്  അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികാരികള്‍ക്ക് നിവേദനം നല്‍കി. മുനിസിപ്പല്‍ മുസ്ലീം ലീഗ് ജന. സെക്രട്ടറി മന്നയില്‍ അബൂബക്കര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ് , ജന. സെക്രട്ടറി അഷ്‌റഫ് പാറച്ചോടന്‍, മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് സി പി സാദിഖലി, ജന. സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍ , മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ഹക്കീം കോല്‍മണ്ണ, ഷാഫി കാടേങ്ങല്‍. ഫെബിന്‍ കളപ്പാടന്‍ എന്നിവര്‍ പങ്കെടുത്തു