മലപ്പുറം :ജില്ലയിലെ ബീവറേജുകളെല്ലാം  ജനസാന്ദ്ര കേന്ദ്രങ്ങളിലാണെന്നിരിക്കേ ബീവറേജ് കേന്ദ്രങ്ങളടക്കാതെ ജനങ്ങളുടെ ജീവൻ വെച്ചുള്ള തീക്കളി പിണറായി സർക്കാർ അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.ബഹുജന സമരങ്ങൾക്ക് പരിമിതിയുണ്ടെന്ന അവസരം മുതലെടുത്ത് ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനം സർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ ജനങ്ങൾക്ക് വേണ്ടി  ജീവൻ പണയം വെച്ചുള്ള സമരമുഖങ്ങൾ യൂത്ത് കോൺഗ്രസിന് ഒരുക്കേണ്ടി വരും. കള്ള് ഷാപ്പ് ലേലം വിളിക്ക് ആളെക്കൂട്ടിയത്  ജനങ്ങളെ പരിഹസിക്കുന്ന നടപടിയാണ്. അതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരം ബലപ്രയോഗത്തിലൂടെ അടിച്ചമർത്താൻ ശ്രമിച്ചത് ദുരന്തമുഖത്ത് പോലും സർക്കാരിന്റെ ധിക്കാര സമീപനമാണ് കാണിക്കുന്നത്. തിരുത്തിയില്ലെങ്കിൽ വരും ദിനങ്ങളിൽ സർക്കാർ കനത്ത വില നൽകേണ്ടി വരും എന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ്   ഷാജി പച്ചേരി അറിയിച്ചു