വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ നൽകിയ ഹർജി കോടതി തള്ളി.ഇതോടെ പ്രതികളെ തൂക്കിലേറ്റുമെന്ന കാര്യം ഉറപ്പായി.ഡൽഹി പട്യാല ഹൌസ് കോടതിയാണ് ഹരജി തള്ളിയത്.നാളെ രാവിലെ 5:30 നാണ് പ്രതികളെ തൂക്കിലേറ്റുക.പ്രതികൾക്ക്​ വധശിക്ഷക്കെതിരെ നിയമപരമായ നടപടികളൊന്നും ബാക്കിയില്ലെന്ന്​ പബ്ലിക്​ പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചു.