ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന് കോടതിയിൽ പോവാം, അതിന് ഗവർണറുടെ സമ്മതം ആവശ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി .ഗവർണറുടെ ഇടപെടൽ പദവിക്ക് നിരക്കാത്തതാണെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
രാഷ്ട്രത്തിന്റെ യദാർഥ അധിപർ ജനങ്ങളാണ്. പൗരത്വവിഷയത്തില്‍ പഞ്ചാബ് ഗവൺമെന്‍റടക്കം കോടതിയിൽ പോവുകയാണ്, അത് പാടില്ലെന്ന് അവിടത്തെ ഗവർണർക്ക് പറയാനാവില്ല. സർക്കാരാണ് തീരുമാനമെടുക്കണ്ടത്, ഗവർണറല്ല. സർക്കാരും ജനങ്ങളുമാണ് അധിപര്‍. വിഷയം സർക്കാർ ഇടപെട്ട് തന്നെ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്‍പിആറിനെയും എന്‍ആര്‍സിയെയും കുറിച്ച് ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും വ്യത്യസ്ഥ അഭിപ്രായങ്ങൾ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കി. സർക്കാരിന്റെ നിലപാട് എന്താണെന്ന് കോടതിയിൽ പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Advertisement