ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള മഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.
അഡ്വ.എം.ഉമ്മർ എം .എൽ.എ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ പാണ്ടിക്കാട് പെഡലേഴ്സ് സൈക്കിൾ റൈഡേഴ്സ് മഞ്ചേരി തുടങ്ങിയ ക്ലബുകളിലെ മെമ്പർമാർ ഹോമിയോപ്പതി സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി മഞ്ചേരി ഐ.ജി.ബി.ടി ബസ്റ്റാൻഡിൽ നിന്നും തുടങ്ങി ടൗണിലൂടെ മുഴുവൻ സഞ്ചരിച്ച് പുതിയ ബസ്റ്റാൻഡ് മുൻവശത്ത് റാലി സമാപിച്ചു.
വർദ്ദിച്ച് വരുന്ന ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദ്ദം, കൊളസ്ട്രോൾ, അമിതവണ്ണം തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളിൽ പ്രധാനമാണ് വ്യായാമം എന്നും മാറുന്ന കാലത്തും പുതിയ പുതിയ രോഗങ്ങൾ ഉൽഭവിക്കുമ്പോഴും മരുന്നുകൾ കണ്ടെത്താൻ കാലതാമസം നേരിടുമ്പോഴും ഏറ്റവും ലളിതമായി രോഗലക്ഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള ഹോമിയോപ്പതി ചികിത്സ ഏറെ പ്രയോജനകരവും ഗുണകരവുമാണെന്നും ഡോ.സാമുവൽ ഹാനിമാൻ ജർമ്മനിയിൽ കണ്ടെത്തിയ ഈ വൈദ്യശാസ്ത്രം മാറുന്ന കാലത്തും ഏറെ പ്രയോഗികമാണെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഐ.എച്ച്.കെ മുൻ ജില്ലാ സെക്രട്ടറി ഡോ.മുഹമ്മദ് അസ്ലം അഭിപ്രായപ്പെട്ടു. ഫയർ & റെസ്ക്യൂ മഞ്ചേരി മേധാവി സുമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. റൈഡേഴ്സിനുള്ള ട്രോഫികളും മെഡലുകളും ഡോ. പി. എ. നൗഷാദ് വിതരണം ചെയ്തു ഡോ.സഫീർ ഇക്ബാൽ സ്വാഗതവും ഡോ.വി.അമീർ നന്ദിയും അറിയിച്ചു.

Advertisement