മഞ്ചേരി :  കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിൽ നിയമ ഭേദഗതി ഏപ്രിൽ 1 മുതൽ നിലവിൽ വരുന്നതിൽ പ്രതിഷേധിച്ച് കൊണ്ട് CITU നേത്യത്വത്തിൽ തൊഴിലാളികൾ  പ്രതിഷേധ സംഗമം നടത്തി
അടിമ സമാനമായ – മർദ്ദനങ്ങളും, കൂലിയില്ലായ്മയും എതിർത്ത് തോൽപ്പിച്ച് തൊഴിലാളികളുടെ തൊഴിൽ സമയം 8 മണിക്കൂർ നിജപ്പെടുത്തി തൊഴിലാളികൾ നേടിയതെല്ലാം അട്ടിമറിച്ച് തൊഴിൽ സമയം 12 മണിക്കൂറാക്കിയും, തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കിയും, കരിനിയമങ്ങൾ തൊഴിലാളികൾക്ക് മേൽ അടിച്ചേൽപ്പിച്ചും തൊഴിൽ ഭേദഗതി നിയമത്തിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്നും ഇതിനെതിരെയാണ് പ്രതിഷേധമെന്നും സി.ഐ.ടി.യു നേതൃത്വം അറിയിച്ചു.
തൊഴിൽ ഭേദഗതി നിയമം തെരുവിൽ കത്തിച്ചു കൊണ്ടാണ്  തൊഴിലാളികൾ പ്രതിഷേധിച്ചത്. നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ.ജയരാജ് സ്വാഗതം പറഞ്ഞു.CITU ജില്ലാ കമ്മറ്റി അംഗം Nമുഹമ്മദ് (ആർട്ടിസാൻ യൂണിയൻ സംസ്ഥാന നേതാവ്) ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി നേതാവ് സ: അൻസാർ
മോട്ടോർ തൊഴിലാളി നേതാവ് സ: ജലീൽ ദേവസ്വം എബ്ലോയീസ് നേതാവ് വിനീഷ്
വാട്ടർ അതോറിറ്റി എംപ്ലോയീസ് നേതാവ് സ: ചന്ദ്രൻ പ്രവീൺ നറുകര, സാറാബി, ഷൺമുഖദാസ് ,ബിനോയ്, ചെറി തുടങ്ങിയവർ നേതൃത്വം നൽകി
Advertisement