മഞ്ചേരി :രണ്ടു ദിവസങ്ങളിലായി മഞ്ചേരി ഏറനാട് നോളേജ് സിറ്റിയിൽ വെച്ചു നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ വോളിബോൾ മത്സരത്തിൽ കൊണ്ടോട്ടി ഇ എം ഇ എ കോളേജ് ചാമ്പ്യൻമാർ. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ മുപ്പതോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പി എസ് എം ഒ കോളേജ് തിരുരങ്ങാടി രണ്ടാം സ്ഥാനവും, ടീച്ചിങ് ഡിപ്പാർട്മെന്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഏറനാട് നോളേജ് സിറ്റി
ഡയറക്ടർ മുജീബ് റഹ്മാൻ കുരിക്കൾ സമ്മാനദാനം നിർവഹിച്ചു. ടൂർണമെന്റ് കോർഡിനേറ്റർ മുഹമ്മദ് മാലിക്,ഷമീൽ, നബീൽ, അനീസ് അഹമ്മദ് എന്നിവർ സംബന്ധിച്ചു.