മഞ്ചേരി: സ്കൂൾകുട്ടികൾക്ക് വിതരണംചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ എട്ടു മാസത്തോളം പൂഴ്‌ത്തിവെച്ചതായി ആരോപിച്ചും വ്യാജവോട്ടുകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് മഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ഷബീർ കുരിക്കൾ, മഹ്‌റൂഫ് പട്ടർകുളം, ജാഫർ മുള്ളമ്പാറ, ഷാൻ കൊടവണ്ടി, ഷമീൽ, ഫൈസൽ ചുങ്കത്ത്, സഹദ്, ആസിഫ്, തുടങ്ങിയവർ നേതൃത്വംനൽകി.

Advertisement