മഞ്ചേരി:   ബൈക്ക് വില്പനസ്ഥാപനത്തില്‍നിന്ന് ബൈക്കുമായി യുവാവ് മുങ്ങി.  യുവാവിന്റെ രേഖാചിത്രം മഞ്ചേരി പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മഞ്ചേരി മേലാക്കത്തെ കടയില്‍നിന്നാണ് ഒരാഴ്ചമുമ്പ് യുവാവ് ബൈക്കുമായി മുങ്ങിയത്. നേരത്തെ മലപ്പുറം റോഡിലെ കടയില്‍നിന്ന് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബൈക്ക് വാങ്ങാനെത്തി വിലചോദിക്കുകയും ഓടിച്ചുനോക്കാനെന്ന രീതിയില്‍ ബൈക്കുമായി കടന്നുകളയുകയുമാണ് ചെയ്യുന്നത്. വാഹനം തിരിച്ചുകൊണ്ടുവരാന്‍ വൈകുമ്പോഴാണ് ഉടമകള്‍ തട്ടിപ്പറിയുന്നത്. മഞ്ചേരി സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.

Advertisement