കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നടക്കുന്ന
കർഷക സമരങ്ങൾ 100 ദിനങ്ങൾ പിന്നീടുന്നതിന്റെ ഭാഗമായി മഞ്ചേരി പബ്ലിക് ലൈബ്രറി പ്രതിവാര ചർച്ച വേദിയുടെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് പിന്തുണ അറിയിച്ച് കൊണ്ട് 100  ഐക്യദാർഢ്യ ദീപങ്ങൾ തെളിയിച്ചു. ഇന്ത്യയുടെ നട്ടെല്ലായ കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി
ഈ സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പബ്ലിക് ലൈബ്രറി പ്രസിഡൻറ് എൻ.ടി.ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ: കെ.പി.ഷാജു ,എൻ. മുഹമ്മദ്,പി.അബ്ദുസമദ്, ഇ.സുലൈമാൻ, ടി. കെ. ശിവൻ,ആർ. മാധവൻ നായർ,പി.സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisement