മലപ്പുറം ജില്ലയിലെ എല്ലാ ഫുട്ബോൾ അക്കാഡമികളെയും പങ്കെടുപ്പിച്ചുകൊണ്ട്AFDM (Association for Football Development Malappuram) സംഘടിപ്പിക്കുന്ന *AFDM SUPER LEAGUE SEASON-2 Manjeri zone* മത്സരങ്ങൾ ആവേശകരമായി അവസാനിച്ചു. മഞ്ചേരിയിലെ പ്രൊഫഷണൽ ഫുട്ബോൾ അക്കാഡമിയായ ക്ലബ്‌ ഓഫ് ജൂനിയർ ജേതാക്കളായി.FGC ചെറുകരയാണ് റണ്ണേഴ്സ്. FGC ചെറുകരയുടെ കൈലാസ് ആണ് ടോപ്സ്കോറർ. മൂന്നുവർഷമായി മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നേടിവരുന്ന കുട്ടികളാണ് ടീമിനുവേണ്ടി ബൂട്ടണിഞ്ഞത്. പഞ്ചാബ് എഫ് സി ക്ക് വേണ്ടി സൈൻ ചെയ്ത Under-13 താരം ലാസിം ഷിബിയാണ് ക്ലബ്‌ ഓഫ് ജൂനിയർ ടീമിനെ നയിച്ചത്. ഒരാഴ്ചയോളം നീണ്ടുനിന്ന മഞ്ചേരി സോണൽ മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ടീം വിജയം നേടിയെടുത്തത്.

മഞ്ചേരി സ്പോർട്സ് സിറ്റി സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും റണ്ണേഴ്സ് ട്രോഫിയും AFDM Super League season-2 ടൂർണമെന്റ് ചെയർമാനും മുൻ സന്തോഷ്ട്രോഫി തരവുമായ നാസർ സർ, AFDM പ്രസിഡന്റ്‌ നിയാസ് അരീക്കോട്, സെക്രട്ടറി റഷീദ് കൊണ്ടോട്ടി, എന്നിവർ ചേർന്ന് വിതരണം ചെയ്തു. മഞ്ചേരി സോണൽ ചെയർമാൻ ഹുമയൂൺ കബീർ, മാച്ച് കമ്മിഷണർ മൻസൂർ കിടങ്ങഴി, എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡൈനമോസ് തൃപ്പനച്ചിയുടെ മുജീബ്ക്ക, AFA ആനക്കയത്തിന്റെ രതിൻ കോച്ച് എന്നിവർ പങ്കെടുത്തു.

Advertisement