മഞ്ചേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയഭേരി പ്രവർത്തനത്തിന്റെ ഭാഗമായി പരീക്ഷാ ഫോക്കസ് പോയന്റ് ആസ്പദമാക്കി തയ്യറാക്കിയ പഠന സഹായികളുടെ വിതരണവും മഞ്ചേരി പബ്ലിക്ക് ലൈബ്രറി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുഗുതകുമാരി ടീച്ചർ അനുസ്മരണവുമായി ബന്ധപ്പെട്ട ലേഖന മത്സര വിജയി കൾക്കുള്ള അവാർഡുകളും മഞ്ചേരി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. നാസർ.ടി.എം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ. വിനയകുമാർ.എം. സ്വാഗതം ആശംസിച്ചു. ശ്രീ. ഫാറൂഖ് മാസ്റ്റർ.എൻ. ടി. (പി.ടി.എ.വൈ.പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് എം. സന്തോഷ് കുമാരി , നാസർ വല്ലാഞ്ചിറ, രാധാകൃഷ്ണൻ, മുഹമ്മദ് ബഷീർ.സി.ടി. , ഡോ. മനോജ്. കെ.സി, സതീഷ് ജോസഫ്.എ. എന്നിവർ സംസാരിച്ചു.

Advertisement