മഞ്ചേരി:തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്കം മുറുകുമ്പോൾ വ്യത്യസ്തമായ പല പ്രചരണ രീതികളും ശ്രദ്ധേയമാകുകയാണ് .സ്ഥാനാർത്ഥിക്ക് വേണ്ടി പാട്ട് പാടാൻ കുട്ടികളും മുതിർന്നവരുമായ ഗായകരെല്ലാം രംഗത്തുണ്ട്.   മഞ്ചേരി വാർഡ് 25 കിഴക്കെക്കുന്നിൽ ജനവിധി തേടുന്ന രജിതയെ പാട്ട് പാടി ജയിപ്പിക്കാനായി മകൾ മീര തന്നെ രംഗത്തിറങ്ങിയിരിക്കുയാണ്. സ്കൂൾ തല മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ, വളർന്നു വരുന്ന ഗായിക  മീര പാടിയ പാട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മഞ്ചേരി നഗരസഭയിൽ  വാർഡ് 21 ലെ  കൗൺസിലർ ആയിരുന്ന  രജിത ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്റെ ഉത്തരവാദിത്വങ്ങൾ  നിർവ്വഹിച്ചതിന്റെ
സംതൃപ്തിയോടെയാണ് ഇത്തവണ ജനറൽ വാർഡിൽ  മത്സരിക്കുന്നത്. ഇടത് പക്ഷത്തിൻ്റെ കോട്ടയിൽ വിജയം നേടുമെന്നാണ് രജിത പറയുന്നത്.
Advertisement