മഞ്ചേരി : രണ്ട് ജീവനക്കാർക്ക് കോവിഡ് -19 സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വീമാർട്ട് സിറ്റി താൽക്കാലികമായി അടച്ചു. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാർ ജോലി ചെയ്ത ദിവസങ്ങളിലെ വിവരങ്ങൾ വീമാർട്ട് മാനേജ്‌മെന്റ് പുറത്ത് വിട്ടിട്ടുണ്ട്.രണ്ട് ജീവനക്കാർക്കും ആഗസ്റ്റ് 10നാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.ആഗസ്റ്റ് 5 മുതൽ രണ്ട് പേരും ക്വാറണ്ടയ്നിൽ പ്രവേശിച്ചിട്ടുണ്ട്.

ജൂലൈ 31,ആഗസ്റ്റ് 2,3,4 തിയ്യതികളിൽ വീമാർട്ടിൽ നിന്ന് പർച്ചേസ് ചെയ്ത ഉപഭോക്താക്കൾ ബില്ലിൽ രേഖപ്പെടുത്തിയ ചെക്ക് ഔട്ട് നമ്പർ പരിശോധിച്ച് സ്വയം നിരീക്ഷണത്തിൽ കഴിയാനും.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

ചെക്ക് ഔട്ട് കൗണ്ടർ വിവരങ്ങൾ

31-07-2020 (വെള്ളി) Pos 05 [Counter] രാവിലെ 8 മുതൽ വെകുന്നേരം 6 മണി വരെ
02-08-2020 (ഞായർ) Pos 01 [Counter] രാവിലെ 8 മുതൽ വെകുന്നേരം 6 മണി വരെ
03-08-2020 (തിങ്കൾ) Pos 03 [Counter] രാവിലെ 8 മുതൽ വെകുന്നേരം 6 മണി വരെ
04-08-2020 (ചൊവ്വ) Pos 01 [Counter] വെകുന്നേരം 4 മണി മുതൽ 6 മണി വരെ

ബിൽ കോപ്പി യുടെ മുകളിലായി കാണപ്പെടുന്ന Counter, Date & Time എന്നിവ തിരിച്ചറിയാൻ സാധിക്കും.

Advertisement