മഞ്ചേരി : നഗരസഭയുടെ പുതിയ ഓഫീസ് കം കോംപ്ലക്സിന് വാരിയംകുന്നത്തിന്റെ പേര് നൽകണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിവേദനം നൽകി.
സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവർക്കെതിരെ ചേക്കുട്ടി പോലീസിന്റെ തലയെടുത്ത് ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനം നടത്തിയ മഞ്ചേരി നാൽക്കവലക്കടുത്ത് തന്നെയുള്ള പുതിയ നഗരസഭ ഓഫീസിന്റെ പേര് വാരിയംകുന്നത്തിന്റേതാക്കണം . രാജ്യതാൽപ്പര്യങ്ങൾക്കെതിരായ ഫാസിസ്റ്റുകളുടെ പേടിസ്വപ്നമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലെ  മുന്നണി പോരാളിയുടെ നാമധേയത്തിൽ മഞ്ചേരിയിലെ ഒരു സ്മാരകവും നിലവിലില്ല. എന്നാൽ വാരിയംകുന്നത്ത് ധീരമൃത്യു വരിച്ച മലപ്പുറത്ത് കോട്ടക്കുന്നിന് താഴെ സ്മാരകം പണിതിട്ട് കാലങ്ങളായി.ധീര ദേശാഭിമാനിയായ വാരിയംക്കുന്നത്തിനോടുള്ള ബഹുമാനവും ആദരവും നിലനിർത്തി പുതിയ നഗരസഭാ ഓഫീസ് കെട്ടിടത്തിന്ന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും നിവേദനത്തിൽ എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ മഞ്ചേരി മുനിസിപ്പൽ കമ്മറ്റി സെക്രട്ടറി M .p അശ്റഫ്, വി.കെ.മുജീബ്, M P റോഷൻ എന്നിവർ നഗരസഭാ ചെയർപേഴ്സൺ വി.എം സുബൈദക്ക് നിവേദനം കൈമാറി.