മഞ്ചേരി : മഞ്ചേരി നഗരസഭയിലെ ഏഴ് വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. രോഗവ്യാപന സാധ്യതയില്ലെന്ന കാരണത്താലാണിതെന്ന് ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ അറിയിച്ചു. മഞ്ചേരി നഗരസഭയിലെ 7, 12, 16, 33, 42, 45, 50 തുടങ്ങിയ ഏഴ് വാർഡുകളാണ് കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.മേലാക്കം, മംഗലശ്ശേരി,കിഴക്കേത്തല,മഞ്ചേരി ടൗൺ,തുറക്കൽ,മറിയാട്,രാമങ്കുളം വാർഡുകൾ ഇതോടെ കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവായി.
അതേ സമയം നഗര സഭയിലെ രണ്ട് വാർഡുകൾ കണ്ടെയിൻമെന്റ് സോണിൽ തുടരും. 14, 46 എന്നീ രണ്ട് വാർഡുകളാണ് കണ്ടെയിൻമെന്റ് സോണിൽ തുടരുക. ഈ വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.മഞ്ചേരി നഗരസഭയിലെ മൂന്ന് വാർഡുകൾ (05, 06, 09) നേരത്തെ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിരുന്നു.