മഞ്ചേരി : മഞ്ചേരി നഗരസഭയിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. രോഗവ്യാപന സാധ്യതയില്ലെന്ന കാരണത്താലാണിതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. അതേസമയം മഞ്ചേരി നഗരസഭയിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ തുടരും.
മഞ്ചേരി നഗരസഭയില്‍ 05, 06, 09 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്.ഇതോടെ ചരണി,നെല്ലിപ്പറമ്പ്,തടത്തിക്കുഴി വാർഡുകൾ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവായി.എന്നാൽ 07, 12, 14, 16, 33, 42, 45, 46, 50 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ തുടരും. ഈ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.