മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്ന അതിഥി തൊഴിലാളിയായ യുവാവ് അതികൃതരുടെ കണ്ണ് വെട്ടിച്ച് ആശുപത്രിയിൽ നിന്നും ഇറങ്ങിയോടി. ഇയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
തിരച്ചിലിനൊടുവിൽ എളങ്കൂറിൽ നിന്നാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇറങ്ങിയോടിയത്.കരുവാരക്കുണ്ട് ഭാഗങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം നാട്ടുകാരാണ് മഞ്ചേരി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ കോവിഡ് പരിശോധനാ ഫലം
നെഗറ്റീവായിരുന്നു. ഇന്ന്ആശുപത്രിയിലെ ഏഴാം വാർഡിൽ നിന്നും
പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി  ആശുപത്രി അധികൃതർ പറഞ്ഞു. തിരിച്ചു പോകാൻ വീടില്ലാത്തതിനാൽ
ആശുപത്രിയിൽ കഴിയുകയായിരുന്നു. പൊലീസും നാട്ടുകാരും  ഏറെ നേരം നടത്തിയ തിരച്ചിലിൽ എളങ്കൂറിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്.