മഞ്ചേരി: മഞ്ചേരി-നിലമ്പൂര്‍ 66 കെ.വി ലൈനിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിലമ്പൂര്‍,എടക്കര, പൂക്കോട്ടുംപാടം,കാളികാവ് സബ്‌സ്റ്റേഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെയും മറ്റന്നാളും(മാര്‍ച്ച് 25, 26) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് മലപ്പുറം ട്രാന്‍സ് മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.