മഞ്ചേരി: മഞ്ചേരി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ അരീക്കോട് പുത്തലം ഭാഗത്തെ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 13ന് രാത്രി ഒന്‍പത് മുതല്‍ മാര്‍ച്ച് 16 രാവിലെ എട്ടുവരെ ഗതാഗതം നിരോധിച്ചു. മുക്കം-എടവണ്ണ ഭാഗത്ത് നിന്നും മഞ്ചേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പത്തനാപുരം – മൂര്‍ക്കനാട് – മൈത്രക്കടവ് പാലം വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.