മഞ്ചേരി: ഭാരത സർക്കാരിന്റെ ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ നടപ്പാക്കുന്ന
ദേശീയ ഹണി മിഷൻ പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ തേനീച്ച കർഷകരുടെ
കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പി കൾച്ചറിസ്റ്റ് (ഫിയ) തയ്യാറാക്കുന്ന സുസ്ഥിര തേനീച്ച വളർത്തൽ (SFURTI) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു,കർഷകർക്ക് രോഗവിമുക്തമായ തേനീച്ച കോളനികളും തേനീച്ച വളർത്തൽ ഉപകരണങ്ങളും സൌജന്യമായി വിതരണം നടത്തി ശുദ്ധമായ തേൻ ശേഖരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നമായി വിപണനം നടത്തുന്നതാണ് പദ്ധതി.
വിശദമായ പദ്ധതി തയ്യാറാക്കാനായി മലപ്പുറം ജില്ലയിലെ തേനീച്ച കർഷകരുടെ വിലാസം,ആധാർ കാർഡ് നമ്പർ, ബാങ്കിന്റെ വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഫോട്ടോ സഹിതമുള്ള അപേക്ഷ ശ്രീ.റിൻഷാദ് അക്ബർ കെ, സെക്രട്ടറി, ഫിയ , മലപ്പുറം ജില്ല, പട്ടണവിശേഷം അനെക്സ്, സി.എച്ച് ബൈപാസ് ജംഗ്ഷൻ, പാണ്ടിക്കാട് റോഡ്, മഞ്ചേരി കോളേജ് പി.ഒ,
മലപ്പുറം – 676122 എന്ന വിലാസത്തിൽ 25.02.2020ന് മുൻപ് ലഭിക്കത്തക്ക വിധം അപേക്ഷിക്കേണ്ടതാണ്.ആദ്യം അപേക്ഷിക്കുന്ന 500 പേർക്കാണ് പദ്ധതിയിൽ അംഗത്വം.വിശദ വിവരങ്ങൾക്ക് ഫോൺ നമ്പർ : 9747635213 എന്ന
നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.