മഞ്ചേരി :വെൽഫെയർ പാർട്ടി മഞ്ചേരി മുൻസിപ്പൽ കമ്മിറ്റി നാളെ പദയാത്ര സംഘടിപ്പിക്കുന്നു.ഫെബ്രുവരി 25,26 തിയ്യതികളിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ഒക്യുപൈ രാജ്ഭവൻ സമരത്തിന് മുന്നോടിയായാണ് പദ യാത്ര സംഘടിപ്പിക്കുന്നത്. നാളെ ഉച്ചക്ക് മൂന്ന് മണിക്ക് മുട്ടിപ്പാലത്ത് നിന്നാരംഭിക്കുന്ന പദയാത്ര വൈകീട്ട് 6:20 ന് ചെരണിയിൽ എത്തിച്ചേരും.അതിന് ശേഷം വിവിധ പാർട്ടി നേതാക്കൾ പങ്കെടുത്ത് കൊണ്ടുള്ള പൊതുസമ്മേളനവും നടക്കും. വല്ലാഞ്ചിറ മുഹമ്മദാലി,വല്ലാഞ്ചിറ ഹുസൈൻ,മുനീബ് കാരക്കുന്ന് ,രാജ,മുഹമ്മദാലി മാഷ്,ലത്തീഫ് വല്ലാഞ്ചിറ തുടങ്ങിയവർ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് സംസാരിക്കും. തനിമ കലാസാഹിത്യവേദി ഒരുക്കുന്ന “ബൌ ബൌ ബൌരത്വം” എന്ന പേരിലുള്ള പ്രതിഷേധ നാടകവും അരങ്ങേറും. ക്യാപ്റ്റൻ ഉമ്മർകോയ മേച്ചേരിയ്യും വൈസ് ക്യാപ്റ്റൻ രജിതയും പദയാത്രയെ നയിക്കും.

Advertisement