AMBEDKAR MOVIE

മഞ്ചേരി: പൌരത്വഭേദഗതി നിയമത്തിനെതിരെ നിരന്തരമായി പ്രതിഷേധ സമരങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന മഞ്ചേരിയിൽ ഭരണഘടന സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് ഭരണഘടനാ ശില്പി ബാബാ സാഹബ് അംബേദ്ക്കറുടെ
തമസ്ക്കരിക്കപ്പെട്ട സിനിമ പ്രദർശിപ്പിക്കുന്നു.മഞ്ചേരി പഴയ ബസ്റ്റാൻഡിൽ
ഫെബ്രുവരി 9 ന് ഞായർ വൈകീട്ട് 5 മണിക്കാണ് പ്രദർശനം.വേദി കലാസംസ്കാരിക സംഘമാണ് സിനിമാ പ്രദർശനം സംഘടിപ്പിക്കുന്നത്.സിനിമാ പ്രദർശനത്തിനോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ സംസാരിക്കുമെന്ന് സംഘാ‍ടകർ അറിയിച്ചു.അംബേദ്കർ സിനിമ മലയാളം സബ്ടൈറ്റിലോടെയാണ് പ്രദർശിപ്പിക്കുന്നത്.