A. P. Abdullakutty

മഞ്ചേരി : മഞ്ചേരിയിൽ നടക്കുന്ന നിശാ ധർണ്ണയോടനുബന്ധിച്ച് രാത്രി മുഴുവൻ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ എം.പിയും എം.എൽ.എയുമായ എ.പി.അബ്ദുള്ളക്കുട്ടി. സി.എ. എ വിരുദ്ധ പ്രക്ഷോഭത്തിനെ പുതിയ  തലത്തിലേക്ക് എത്തിച്ച് കൊണ്ട് നേരം പുലരും വരെ ധർണ്ണ നടത്തുകയാണ് മഞ്ചേരിയിലെ പൗരസിമിതി. നിശാ ധർണ്ണയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് കടകൾ പുലരും വരെ തുറന്നിരിക്കുകയാണ് മഞ്ചേരിയിലെ വ്യാപാരികൾ.വ്യത്യസ്‌തമായ ഈ സമര രീതിയെ പരിഹസിക്കാനാണ് എ. പി അബ്ദുള്ളക്കുട്ടി ശ്രമിച്ചിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കൊണ്ട് പ്രചരണം നടത്തുന്ന ബിജെപി യോഗങ്ങൾ ബഹിഷ്‌കരിക്കുന്നത് ഇന്ന് പല സ്ഥലങ്ങളിലും കണ്ട് വരുന്നുണ്ട്.
” ഇന്ന് വയനാട് നിരവിൽ പുഴയിൽ ബിജെപി യോഗം പൊളിക്കാൻ വൈകീട്ട് അവർ കടകൾ അടച്ചു.രാത്രി ടിവി കണ്ടപ്പോൾ മഞ്ചേരിയിൽ അവർ രാത്രി മുഴുവൻ കട തുറന്നിരിക്കുന്നു. സി.എ. എ വിരുദ്ധ സമരക്കാർക്ക് ഭ്രാന്തായോ…?
എന്ന ചോദ്യമാണ് എ പി അബ്ദുള്ള ക്കുട്ടി ഫേസ്‌ബുക്കിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ അബ്ദുള്ളക്കുട്ടിയുടെ നിരാശയാണ്
സി.എ. എ വിരുദ്ധ സമരങ്ങളെ പരിഹസിക്കുന്നതിന് പിന്നിലെന്ന് പകൽ പോലെ വ്യക്തമാണ്.മഞ്ചേരിയിലെ നിശാ ധർണ്ണയും വ്യാപാര സ്ഥാപനങ്ങളുടെ കട തുറക്കൽ സമരവും കേരളമുടനീളം ശ്രദ്ധനേടിക്കഴിഞ്ഞതിന്റെ തെളിവ് കൂടിയായി കണക്കാക്കാം എ. പി അബ്ദുള്ളക്കുട്ടിയുടെ ഈ പരിഹാസ പരാമർശം.