മഞ്ചേരി : സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി എന്‍.പി.ആര്‍ മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടില്ലെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സെന്‍സസുമായി ബന്ധപ്പെട്ട നടപടികള്‍ മാത്രമേ ജില്ലയില്‍ നടക്കുന്നുള്ളുവെന്നും കലക്ടര്‍ വ്യക്തമാക്കി.  എന്‍.പി.ആര്‍മായി ബന്ധപ്പെട്ട്  മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ നിന്ന് സ്‌കൂളുകളിലേക്ക് അയച്ച  കത്ത് ശ്രദ്ധയില്‍പ്പെട്ടതായും സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍   വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ലഭിച്ച നിര്‍ദ്ദേശം എല്ലാ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുമുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.