മഞ്ചേരി:നാട്ടുകാർക്ക് അപൂർവ്വ കാഴ്ചയൊരുക്കി മഞ്ചേരിയിൽ ദേശാടനപക്ഷികൾ കൂട്ടത്തോടെ വിരുന്നെത്തി. കോവിലകംകുണ്ടിലും പരിസരപ്രദേശങ്ങളിലുമുള്ള കൊയ്തൊഴിഞ്ഞ പാടശേഖരങ്ങളിലാണ് ദേശാടന പക്ഷികൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നത് .പക്ഷികളുടെ ദേശാടന കാലത്ത് കോവിലകംകുണ്ട് പാടങ്ങൾ
ഇടത്താവളമാവാറുണ്ടെങ്കിലും ഇത്രയധികം പക്ഷികൾ വിരുന്ന് വരുന്നത് ഇതാദ്യമാണ്.
കൊക്കിന്റെ   രൂപസാദൃശ്യമുള്ള ഓപ്പൺ ബിൽഡ് സ്റ്റോർക്ക് എന്ന ഇനത്തിൽപെട്ട പക്ഷികളാണ് ദേശാടനത്തിന്റെ ഭാഗമായി മഞ്ചേരിയിൽ അഥിതികളായി എത്തിയിരിക്കുന്നത്. വെളുത്ത ശരീരവും നീളൻ കാലുകളും നീളൻ കൊക്കുമുള്ള
ഇവയുടെ കൊക്കുകൾക്കിടയിലെ വിടവ് കാരണം മലയാളത്തിൽ ചേരകൊക്കൻ എന്ന വിളിപ്പേരുമുണ്ട്. ഇന്ത്യ ,ശ്രീലങ്ക ബർമ ,എന്നിവിടങ്ങളിലാണ് ഈ പക്ഷികളെ കണ്ടു വരുന്നത്, ആയിരക്കണക്കിന് കിലോമീറ്റർ പറക്കാൻ കഴിവുള്ള ഇവ കൂട് കൂട്ടുമെങ്കിലും കാലാവസ്ഥ മാറാനും ഭക്ഷണത്തിനുമാണ് ദേശാടനം നടത്തുന്നത് .68 സെൻറീമീറ്റർ വരെ ഉയരമുള്ള ഇവ കൊക്കുകൾ കൂട്ടിയുരച്ചാണ് ശബ്ദമുണ്ടാക്കുന്നത്.