മഞ്ചേരി: സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ വ്ലോഗ്ഗർ ബല്ലാത്ത പഹയൻ നാളെ മഞ്ചേരിയിലെത്തുന്നു.കോഴിക്കോടൻ ഭാഷയിൽ ചിരിയും ചിന്തയുമായി സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചെടുത്ത വിനോദ് നാരായണൻ ഐഡിയ ഫാക്ടറി സി.സി.ഡി സംഘടിപ്പിക്കുന്ന ടാക്ക് 99 എന്ന പ്രോഗ്രാമിലാണ് അഥിതിയായെത്തുന്നത്.വിനോദ് നാരായണന്‍ 18 വർഷങ്ങളായി അമേരിക്കയിൽ സാൻഫ്രാൻസിസ്കോക്കടുത്താണ് താമസിക്കുന്നത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ ഫേസ്ബുക്കിലെ ബല്ലാത്ത പഹയൻ തന്റെ നാടിന്റെ തനത് ശൈലിയിയിലൂടെ സോഷ്യൽ മീഡിയയിൽ ഇടപെട്ടാണ് ശ്രദ്ധേയനായത്.സിലിക്കൺ വാലിയിൽ എൻജിനീയർ ആണ്.ബെല്ലും ബ്രേക്കുമില്ലാതെ വിമർശനം നടത്തുന്നത് കൊണ്ട് തന്നെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരെ സോഷ്യൽമീഡിയയിൽ തേച്ചൊട്ടിച്ചിട്ടുണ്ട് ഈ ബല്ലാത്ത പഹയൻ.മത വർഗ്ഗീയതക്കെതിരെ കുറിക്ക് കൊള്ളുന്ന ആക്ഷേപഹാസ്യവുമായി രംഗത്ത് വരുന്നത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഏറ്റ് വാങ്ങേണ്ടി വരുന്നുണ്ട് ബല്ലാത്ത പഹയന്.അത് കൊണ്ട് തന്നെ “നിങ്ങൾ എന്നെ വെറുത്തോളൂ..പക്ഷേ എന്റെ വ്ലോഗുകളെ വെറുക്കരുത്…വെറുപ്പിക്കൽ തുടരും-പഹയൻ- എന്ന് കവർഫോട്ടോയിട്ട് കൊണ്ടാണ് വ്ലോഗിങ്ങ് തുടരുന്നത്.
“ഇവിടൊരു നാടുണ്ടായിരുന്നു… നാട്ടിൽ നാട്ടുകാരുണ്ടായിരുന്നു…അവർക്കിടയിൽ വലിയൊരു സ്നേഹമുണ്ടായിരുന്നു…ആ സ്നേഹത്തിൽ വളരുന്ന കുട്ടികളുണ്ടായിരുന്നു….”എന്ന് തുടങ്ങുന്ന ഏറ്റവും പുതിയതായി ഇട്ട വ്ലോഗ്ഗിൽ പോലും സാമൂഹ്യമാധ്യമങ്ങളുടെ കടന്നു കയറ്റം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന നാടും നാട്ടുകാരും കുട്ടികളുമൊക്കെ ഒന്നിക്കുമ്പോഴുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ചാണ് പറയുന്നത്. “ഹലോ..നമസ്ക്കാരണ്ട്..എന്തൊക്കണ്ട് വിശേഷം..സുഖം തന്നല്ലേ.. ബല്ലാത്ത പഹയനാണ് ” എന്ന തുടക്കത്തിലൂടെ കുട്ടികൾ മുതൽ വൃദ്ധരായവർ വരെ എല്ലാവരുടെയും സ്നേഹം പിടിച്ച് പറ്റിയ വിനോദ് നാരായണൻ ഇപ്പോൾ കേരളമുടനീളം പര്യടനം നടത്തുകയാണ്.വിദ്യാഭ്യാസം,തൊഴിൽ പ്രാപ്തി,സംരംഭകത്വം,സാമ്പത്തിക സാക്ഷരത തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത ഇടങ്ങളിൽ ക്ലാസെടുത്തും ആളുകളുടെ അഭിപ്രായങ്ങൾ കേട്ടും ചർച്ച നടത്തിയും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ് ബല്ലാത്ത പഹയൻ.മലപ്പുറം ജില്ലയിലെ സന്ദർശനത്തിൽ നാളെ ജനുവരി 25 ന് ഐഡിയ ഫാക്ടറി സി.സി.ഡിയിൽ വൈകുന്നേരം 6:30ന്  “ആഗോള മലയാളി “ എന്ന വിഷയത്തിലാണ് ടാക് ഷോ അരങ്ങേറുന്നത്.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം 656 820000, 7306 325 995

Advertisement