മഞ്ചേരി : റാങ്ക് നേട്ടത്തിൽ മഞ്ചേരി യൂണിറ്റി വനിതാ കോളേജ്
ചരിത്രം സൃഷ്ടിക്കുകയാണ്.കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ എം.എസ്.സി
ബോട്ടണി പരീക്ഷയിലും എം.എസ്.സി ഹോംസയൻസിലും ഒന്നാം റാങ്ക് യൂണിറ്റി കോളേജിലെ വിദ്യാർത്ഥിനികൾക്കാണ്.എം.എസ്.സി ഹോംസയൻസിൽ (ന്യൂട്രീഷ്യൻ&ഡയറ്ററ്റിക്സ്) രണ്ടാം റാങ്കും ഇതേ കോളേജിലെ വിദ്യാർത്ഥിനിക്ക് ലഭിച്ചു.

       എം.എസ്.എസി ബോട്ടണിയിൽ ഷിറിൻ പൂന്തോട്ടത്തിലിനാണ് ഒന്നാം റാങ്ക്.
കടന്നമണ്ണ പഞ്ചായത്ത്പടി ഹംസ യുടെയും റൈഹാനത്തിന്റേയും മകളാണ് ഷിറിൻ.പി.ഖത്തറിൽ ജോലി ചെയ്യുന്ന വസീം കൊട്ടോലയാണ് ഭർത്താവ്.നാല് വയസ്സുള്ള ഹാഷിം റയാനാണ് മകൻ.എ.എം.എൽ.പി.എസ് കടന്നമണ്ണയിലും എ.എം എച്ച്.എസ് തിരൂർക്കാടിലുമായി സ്കൂൾ പഠനം പൂർത്തിയാക്കിയ
ഷിറിൻ വേട്ടേക്കോട് ജെ.എസ്.ആർ.എച്ച്.എസ്.എസിലാണ് ഹയർസെക്കണ്ടറിക്ക് പഠിച്ചത്.ബിരുദവും ബിരുദാനന്ത ബിരുദവും നേടിയത് മഞ്ചേരി യൂണിറ്റി വനിതാ കോളേജിൽ നിന്നാണ്.

 

എം.എസ്.സി ഹോംസയൻസിൽ കെ.ഹിബയാണ് ഒന്നാം റാങ്ക് നേടിയത് .മഞ്ചേരി ഗഫൂർ ജനത എന്ന ബാപ്പുട്ടിയുടേയും കൌലത്തിന്റേയും മകളാ‍ണ്.ഇരുമ്പുഴി സ്വദേശിയായ കപ്രക്കാടൻ ബഷീറാണ് ഭർത്താവ്.

 

 

എം.എസ്.സി ഹോം സയൻസിൽ (ന്യൂട്രീഷ്യൻ&ഡയറ്ററ്റിക്സ്) കെ.പി ലൂസിയയാണ് രണ്ടാം റാങ്ക് നേടിയത് .മാരിയാട് കൊല്ലപ്പറമ്പൻ ഹംസയുടേയും സാഹിദയുടേയും മകളാണ്.