മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ എച്ച്.ഡി.എസിനുകീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഗവ.അംഗീകൃത ഡിഗ്രി, പി.ജി.ഡി.സി.എ, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്ങില്‍ പ്രാവീണ്യം തുടങ്ങിയവയാണ് യോഗ്യത. പ്രായപരിധി. 45 വയസ്സ്. താത്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ ആറിന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.