മഞ്ചേരി: ആകാശവാണി ശ്രോതാക്കളുടെ ആസ്വാദനവേദിയായ കാഞ്ചീരവം കലാവേദിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവും ശ്രോതാക്കളുടെ പ്രഥമസംഗമവും ഡിസംബര്‍ എട്ടിന് രാവിലെ 10.27 മുതല്‍ മഞ്ചേരി കായല്‍ റസ്റ്റോറന്റില്‍ നടക്കും. ആകാശവാണി മഞ്ചേരി എഫ്എം പ്രോഗ്രാം ഹെഡ് ഡി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. കാഞ്ചീരവം കലാവേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സി വി ദയാനന്ദന്‍ അദ്ധ്യക്ഷതവഹിക്കും. അഡ്വ. ടി.പി രാമചന്ദ്രന്‍, പട്ടണവിശേഷം പത്രാധിപര്‍ മെഹബൂബ് കാവനൂര്‍, ആകാശവാണി കണ്ണൂര്‍ സീനിയര്‍ അനൗണ്‍സര്‍ കാഞ്ചിയോട് ജയന്‍, ആകാശവാണി മഞ്ചേരി എഫ്.എം അവതാരകന്‍ വിനോദ് നിലമ്പൂര്‍, മഞ്ചേരി എഫ്.എം സംരക്ഷണ സമിതി കണ്‍വീനര്‍ രവീന്ദ്രന്‍ മംഗലശ്ശേരി എന്നിവര്‍ പങ്കെടുക്കും