സംസ്ഥാനത്തിന് തന്നെ മാതൃകയായി 1996ല്‍
മഞ്ചേരിയില്‍ തുടങ്ങിയ
പെയിൻ &പാലിയേറ്റിവ്‌‌ കെയർ ക്ലിനിക്കിൻ്റെ കാരുണ്യത്തിൻ്റെ കരുതൽ ഇനി മുതൽ പയ്യനാട്ടിലെ കിടപ്പിലായ രോഗികൾക്ക് വേഗത്തിൽ ലഭ്യമാക്കുന്നു.
പയ്യനാട്‌ വില്ലേജ്‌ ഏരിയക്കു വേണ്ടി ഒരു സബ്‌ ക്ലിനിക്‌ പയ്യനാട്
ചോലക്കൽ ബസ്റ്റോപ്പിന് എതിർഭാഗത്തുള്ള മദീന കെട്ടിടത്തിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു.

കാൻസർ, പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം, തുടങ്ങിയ രോഗങ്ങൾ മൂലo
മഞ്ചേരി മുനിസിപ്പാലിറ്റിയിലെ 50 വാർഡുകളിലെയും ആനക്കയം പഞ്ചായത്തിലെ 3 വാർഡുകളിലെയും രോഗികളെ പരിചരിക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് സബ് ക്ലിനിക്ക് തുടങ്ങിയത്. മഞ്ചേരി പാലിയേറ്റീവ്
ക്ലിനിക്കിൽ നിന്ന് കൂടുതൽ അകലം വരുന്ന മുനിസിപ്പാലിറ്റിയിലെ 17മുതൽ 27 വാർഡുകൾ ഉൾപ്പെടുന്ന (11 വാർഡുകൾ ) ഉൾപ്പെടുത്തിയാണ് സേവനം.

പയ്യനാട് വില്ലേജ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് തുടക്കം കുറിച്ചതോടെ
ഈ പ്രദേശത്തുള്ളവർക്ക്
തക്കസമയത്ത്‌ പരിചരണം എത്തിക്കുന്നതിനും നിത്യ രോഗികൾക്ക് വീടുകളിൽ എത്തി സ്വാന്തന പരിചരണം നൽകാനും
ഇതോടെ സാധിക്കും.
ഭാവിയിൽ ഈ പ്രദേശത്തെ മുഴുവൻ ആളുകളുടെയുംകൂട്ടായ്മ യിൽ ഇവിടുത്തെ രോഗികൾക്ക്‌ വീടുകളിൽ ചെന്ന് പരിചരണം നൽകുന്ന ഒരു സ്വതന്ത്ര പാലിയേറ്റീവ്‌ യൂണിറ്റും സ്ഥാപനം ലക്ഷ്യമിടുന്നുണ്ട്.