സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരതാമസക്കാരായ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (ഒ.ബി.സി) എല്ലാവിഭാഗത്തിലുപെട്ട ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. സ്വയം തൊഴില്‍, വിദ്യാര്‍ഥികളുടെ പഠനം, പെണ്‍കുട്ടികളുടെ വിവാഹം, ഭവനപുനരുദ്ധാരണം, ഓട്ടോറിക്ഷയുള്‍പ്പടെ എല്ലാവിധ വാഹനങ്ങള്‍ വാങ്ങുന്നതിനും വ്യക്തിഗത വായ്പകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമാണ് കുറഞ്ഞ പലിശ നിരക്കില്‍ ജാമ്യവ്യവസ്ഥകളോടെ വായ്പ അനുവദിക്കുന്നത്. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഭവനപുനരുദ്ധാരണത്തിനും വാഹനങ്ങള്‍ വാങ്ങുന്നതിനും മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കും വായ്പ അനുവദിക്കുന്നു. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും മലപ്പുറം മുണ്ടുപറമ്പിലുള്ള ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734114, 2734115.
Advertisement